Latest NewsNewsIndia

സനാതന ധര്‍മത്തെ എക്കാലത്തും എതിർക്കുമെന്ന് ഉദയനിധി വീണ്ടും: ഇത്തവണ പിടിവീണു, ഇടപെട്ട് കോടതി

ചെന്നൈ: സനാതന ധര്‍മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിന് തിരിച്ചടി. മന്ത്രി നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി. സനാതന ധര്‍മ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി ഉദയനിധി സ്റ്റാലിന് കോടതി നോട്ടീസ് അയച്ചു. ബംഗളൂരു സ്വദേശി പരമേഷ് നല്‍കിയ പരാതിയിലാണ് കോടതി നടപടി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്.

രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതോടെ ഹിന്ദു ധര്‍മ്മത്തെക്കുറിച്ചുള്ള ഭക്തിയും അവബോധവും വര്‍ധിച്ചു. ഇത്തരമൊരു പ്രസ്താവന ഹിന്ദു ധര്‍മ്മം പിന്തുടരുന്നവരുടെയും വിവിധ മതങ്ങളില്‍ നിന്നുള്ളവരുടെയും വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നായിരുന്നു പരമേഷ് നല്‍കിയ പരാതിയില്‍ പറയുന്നത്.

അതേസമയം, തന്റെ പ്രസ്താവനയ്ക്ക് തിരിച്ചടി നേരിട്ടെങ്കിലും സനാതന ധര്‍മ്മത്തെ എക്കാലവും എതിര്‍ക്കുമെന്ന് പറഞ്ഞ് ഉദയനിധി സ്റ്റാലിന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്‌നാട്ടില നടന്ന സാഹിത്യ സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഡെങ്കി പനിയേയും മലേറിയേയും പോലെ സനാതന ധര്‍മത്തെ ഇല്ലാതാക്കണമെന്നാണ് പരാമര്‍ശം. ഇതിനെ തുടര്‍ന്ന് ബിജെപി രംഗത്ത് വരികയും പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഈ പരാമര്‍ശത്തെ തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റുകയും ചെയ്തിരുന്നു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചെന്ന് ഉദയനിധി ആരോപിച്ചു. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചു. ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്റെ പ്രസ്താവന രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കി. മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റാലിന്റെ മകനും കരുണാനിധിയുടെ ചെറുമകനുമായതിനാല്‍ ഞാന്‍ മാപ്പ് പറയില്ലെന്നും അവരുടെ പ്രത്യയശാസ്ത്രം എന്താണോ അതാണ് ഞാന്‍ പിന്തുടരുന്നതെന്നും ഉദയനിധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button