MollywoodLatest NewsCinemaNewsEntertainment

വിജയ്‌യുടെ ശാന്തതയ്ക്ക് പിന്നിൽ ഒരു രാഷ്ട്രീയ നേതാവ് ഉണ്ട്: അമ്മ ശോഭ

രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ദളപതി വിജയ്ക്ക് ആശംസയുമായി അമ്മ ശോഭ ചന്ദ്രശേഖർ. മകന് വോട്ട് ചെയ്യാൻ പോകുന്ന അമ്മയായതിൽ താൻ വളരെയധികം സന്തോഷവതിയാണെന്ന് ശോഭ പ്രതികരിച്ചു. മതം, ജാതി എന്നിവയോട് താല്പര്യമില്ലാത്ത ആളാണ് വിജയ് എന്നും തന്റെ പിന്നിൽ നിൽക്കുന്നവർ മുന്നിലേക്ക് വരണമെന്ന് എന്നും ആ​ഗ്രഹിക്കാറുണ്ടെന്നും അവർ നേതാക്കളാകാൻ പോകുന്നുവെന്നുമാണ് ശോഭയുടെ വാക്കുകൾ.

‘വിജയിയെ കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് ഞാൻ മുൻപ് വളരെ ലളിതമായി മറുപടി തന്നിട്ടുണ്ട്. ഇന്ന് ഒരമ്മ എന്ന നിലയിൽ മാത്രമല്ല സമൂഹത്തോട് പ്രതിബന്ധതയുള്ള ഒരു സ്ത്രീയായി മറുപടി നൽകേണ്ടതുണ്ട്. രാഷ്ട്രീയത്തെ പറ്റി എനിക്ക് ഒന്നും അറിയില്ലെന്ന് പറയുന്നില്ല. ഓരോ വ്യക്തികൾക്കും രാഷ്ട്രീയ പ്രതിബന്ധതയുണ്ട്. അവരുടെ അഭിമാനത്തിൽപ്പെട്ട വിജയ്ക്ക് രാഷ്ട്രീയത്തിലേക്ക് വരേണ്ട ഉത്തവാദിത്വം ഉണ്ടെന്ന് ഞാൻ കരുതുകയാണ്. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത എന്ന് പറയാറുണ്ട്. വിജയിയുടെ ശാന്തതയ്ക്ക് പിന്നിൽ ഒരു രാഷ്ട്രീയ നേതാവ് ഉണ്ടെന്ന് ഞാൻ ഉറപ്പിക്കുകയാണ്.

എന്തായാലും മകന് വോട്ട് ചെയ്യാൻ പോകുന്ന അമ്മ എന്ന നിലയിൽ എനിക്ക് വ്യക്തിപരമായ സന്തോഷമുണ്ട്. തമിഴക വെട്രി കഴകം. പേര് പോലെ തന്നെ തമിഴ്നാട്ടിൽ വിജയം നേടും. മതം, ജാതി എന്നിവയോട് ഒട്ടും താല്പര്യമില്ലാത്ത ആളാണ് വിജയ്. അവന്റെ പിന്നിൽ നിൽക്കുന്ന എല്ലാവരും മുന്നിലേക്ക് വരണമെന്ന് എന്നും ആ​ഗ്രഹിക്കാറുണ്ട്. അവന്റെ ആരാധകരെല്ലാം അണികളായി മാറിയിരിക്കുകയാണ്. വൈകാതെ നേതാക്കളും ആകാൻ പോകുകയാണ്. അമ്മയായി വിജയിയോട് പറയാനുള്ളത്, നിന്നോട് ഒന്നും പറയേണ്ട ആവശ്യം ഇല്ലെന്ന് അറിയാം. മുന്നോട്ട് പോകുക. ഓൾ ദ ബെസ്റ്റ്. വിജയം നേടൂ വിജയ്. വെട്രിയടയ്’, എന്നായിരുന്നു ശോഭയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button