സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഉടൻ തന്നെ പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുക. ക്യാൻസർ വരുന്നതിനു മുൻപ് തന്നെ രോഗ ലക്ഷണങ്ങൾ കൃത്യമായി നിരീക്ഷിച്ച്, തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ സഹായിക്കുക എന്നതാണ് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
സ്ത്രീകളിൽ ഉണ്ടാകുന്ന സ്തനാർബുദം, വായിലെ കാൻസർ, ഗർഭാശയഗള കാൻസർ തുടങ്ങിയവ വളരെ നേരത്തെ തന്നെ കണ്ടെത്തി, കൃത്യമായ ചികിത്സ ഉറപ്പുവരുത്താൻ പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകളിലൂടെ സാധിക്കുന്നതാണ്. ഇതിനോടൊപ്പം, രോഗലക്ഷണങ്ങൾ ഇല്ലാതെയെത്തുന്ന സ്ത്രീകൾക്ക് പരിശോധനയ്ക്ക് വിധേയമാകാവുന്നതാണ്. ഘട്ടം ഘട്ടമായി സ്ത്രീകളിലെ ക്യാൻസർ കണ്ടുപിടിക്കുന്നതിനുള്ള എച്ച്പിവി സ്ക്രീനിംഗ്, പ്രതിരോധത്തിനുള്ള എച്ച്പിവി വാക്സിനേഷൻ എന്നിവയും ഈ ക്ലിനിക്കിലൂടെ സാധ്യമാകുന്നതാണെന്ന് വീണാ ജോർജ് വ്യക്തമാക്കി.
Also Read: കോന്നിയിൽ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തി, ഒരു മാസത്തിലേറെ പഴക്കം
Post Your Comments