കാട്ടാക്കട: അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒൻപത് മാസം തികയുന്നു. തമിഴ്നാട് കോതയാർ വനമേഖലയിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. നാടുകടത്തിയെങ്കിലും ആന പൂർണ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനം വകുപ്പ് വ്യക്തമാക്കുന്നത്. കോതയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് അരിക്കൊമ്പൻ ഉള്ളത്. ഒരേസമയം കേരളത്തിലെയും തമിഴ്നാട്ടിലെയും വനംവകുപ്പിന് തലവേദനയായ അരിക്കൊമ്പനെ ഒടുക്കം മയക്കുവെടി വെച്ചാണ് പിടികൂടിയത്. അരിക്കൊമ്പൻ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയമെടുത്തു.
കോതയാർ ഡാമിലും ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും അരിക്കൊമ്പൻ എത്തുന്നുണ്ട്. റേഡിയോ കോളർ സംവിധാനം വഴി ആനയെ നിരീക്ഷിക്കുന്നുണ്ട്. ആനയക്ക് ഇഷ്ടമായ കാട്ടു പുല്ലും മുളയും ഈറയും ഒക്കെ ഉള്ള കാടാണ് കോതായർ. ഇവിടെ മേഞ്ഞ് നടപ്പുണ്ട്. ആനയെ നിരീക്ഷിക്കാൻ വനം ഗാർഡുമാർ ഇവിടുണ്ട്. അവരുടെ റിപ്പോർട്ട് അംബാസമുദ്രത്തെ വനം ഒഫീസിൽ വിശകലനം ചെയ്യുന്നുണ്ട്. ഇടയക്ക് മദപ്പാടുണ്ടായിരുന്നു. അന്ന് വലിയ പരാക്രമമൊന്നും കിട്ടിയതുമില്ല.
ആനയ്ക്ക് ഉപ്പും പോഷക സമ്പുഷ്ടമായ ആഹാരവും ചില പ്രത്യേക പോയിന്റുകളിൽ വയ്ക്കും. അത് അരിക്കൊമ്പൻ ഭക്ഷിക്കാറുമുണ്ട്.ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടർന്നാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി ഉൾക്കാട്ടിൽ തുറന്നുവിട്ടത്. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന കോതയാർ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ മുറിവുകൾക്ക് മതിയായ ചികിത്സ നൽകിയ ശേഷമാണ് തുറന്നുവിട്ടത്.
Post Your Comments