മാനന്തവാടി: ഭീതി വിതച്ച് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വയനാട് ജില്ലയിലെ എടവക പായോട് ജനവാസ മേഖലയിലാണ് കാട്ടാന എത്തിയിരിക്കുന്നത്. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുള്ളത്. ആന നടന്നു നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. വനമില്ലാത്ത പഞ്ചായത്തിലാണ് ആന എത്തിയത്.
ആന ജനവാസ മേഖലയിൽ തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലും, എടവക ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ, ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ വനത്തിലേക്ക് മാറ്റാനുള്ള ശ്രമം തുടരുകയാണ്. കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ചു വിട്ട ആനയാണെന്നാണ് വിവരം. മണിക്കൂറുകളോളം കോടതി പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്ന ആന, കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്തേക്കാണ് നീങ്ങുന്നത്. 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Post Your Comments