Latest NewsCricketNewsSports

‘ക്രിക്കറ്റിന്റെ ദൈവം അയാളാണ്’: മുൻ പാക് താരത്തിന്‍റെ പേര് പറഞ്ഞ് സഞ്ജയ് ദത്ത്

ക്രിക്കറ്റിന്റെ ദൈവം പാകിസ്ഥാന്‍ ഇതിഹാസം വസീം അക്രമാണെന്ന് പ്രശസ്ത ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത്. അടുത്തിടെ ദുബായില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റനും എക്കാലത്തെയും മികച്ച ഇടങ്കയ്യന്‍ പേസറുമായ വസീം അക്രമിനെ സഞ്ജയ് ദത്ത് പ്രശംസിച്ചത്. സീമറും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

‘വസീം ഭായിക്കൊപ്പം ഇവിടെ ആയിരിക്കാനായത് അഭിമാനകരമാണ്. അദ്ദേഹം എനിക്ക് ഒരു സഹോദരനാണ്. എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ക്രിക്കറ്റിന്റെ ദൈവമാണ് വസീം ഭായ്. അവന്റെ റിവേഴ്‌സ് സ്വിംഗ് ഏറ്റവും മികച്ചതാണ്. എല്ലാവരും അവനെ ഭയപ്പെട്ടു’, സഞ്ജയ് ദത്ത് പറഞ്ഞു.

കരിയറില്‍ 460 മത്സരങ്ങളില്‍ നിന്ന് 916 വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് അക്രം. 1992ല്‍ ഇമ്രാന്‍ ഖാന്റെ ക്യാപ്റ്റന്‍സിയില്‍ പാകിസ്ഥാന്‍ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വസീം മികച്ച പ്രകടനം പുറത്തെടുത്തു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അക്രം പരിശീലകനായും കമന്റേറ്ററായും പ്രവര്‍ത്തിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button