കോഴിക്കോട്: കാലിക്കറ്റ് എൻഐടിയില്‍ എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം. രാമ ക്ഷേത്ര പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കോളജില്‍ ഒരു സംഘം വിദ്യാർഥികള്‍ ഇന്ത്യയുടെ ഭൂപടം കാവി നിറത്തില്‍ വരയ്ക്കുകയും പ്രകോപന രീതിയില്‍ ചില മുദ്രാവാക്യങ്ങളും ഉയർത്തിയിരുന്നു.
read also: പൊലീസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍: സംഭവം കൊടുങ്ങല്ലൂരില്‍
ഇന്ത്യ രാമരാജ്യം അല്ലെന്നും മതേതര രാജ്യ’മാണെന്നും എഴുതിയ പ്ലെക്കാർഡ് ഉയർത്തി പ്രതിഷേധിച്ച വൈശാഖ് പ്രേംകുമാർ എന്ന വിദ്യാർഥിയെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ എസ്‌എഫ്‌ഐ മാർച്ചില്‍ സംഘർഷം. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ, ഏരിയാ പ്രസിഡന്റ് യാസിർ എന്നിവർക്കാണ് പരിക്കേറ്റത്. നേരത്തെ കെഎസ്യു, ഫ്രറ്റേണിറ്റി പ്രവർത്തകരും ക്യാമ്പസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Post Your Comments