Latest NewsKeralaNews

ലൈംഗിക ദൃശ്യങ്ങള്‍ കാണിച്ച്‌ ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പുനലൂർ സ്വദേശിയ്ക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും

അഞ്ചാം ക്ലാസ് വിദ്യാർ‌ത്ഥിയായ ആണ്‍കുട്ടിയ്ക്ക് നേരെയാണ് പീഡനം നടന്നത്.

കൊല്ലം : ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ എയ്‌ഡ്ഡസ് രോഗബാധിതനെ മൂന്ന് ജീവപര്യന്തത്തിനും 22 വർഷം കഠിനതടവിനും ശിക്ഷിച്ചു. കൊല്ലം പുനലൂർ പോക്സോ അതിവേഗ കോടതി ജഡ്‌ജി ടി.ഡി. ബൈജുവാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം.

read also: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ പിതാവിന്റെ ശ്രമം: അറസ്റ്റ്

അഞ്ചാം ക്ലാസ് വിദ്യാർ‌ത്ഥിയായ ആണ്‍കുട്ടിയ്ക്ക് നേരെയാണ് പീഡനം നടന്നത്. 2020 ആഗസ്റ്റിലായിരുന്നു കേസിനു ആസ്പദമായ സംഭവം. പുനലൂർ ഇടമണ്‍ സ്വദേശിയായ 41കാരനായ പ്രതി 2013 മുതല്‍ എയ്‌ഡ്സ് രോഗബാധിതനാണ്. ഇയാള്‍ക്ക് കുട്ടിയുടെ മാതാപിതാക്കളുമായി മുൻപരിചയമുണ്ടായിരുന്നു. ഈ ബന്ധത്തിലൂടെ കുട്ടിയുമായി അടുത്ത പ്രതി മൊബൈല്‍ ഫോണില്‍ പ്രകൃതി വിരുദ്ധ ലൈംഗികരംഗം കുട്ടിയെ കാണിച്ച്‌ കൊടുത്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button