Latest NewsKeralaIndia

അനധികൃത സ്വത്ത് സമ്പാദനക്കേസ്: കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ ബാബു എംഎൽഎയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് മുൻ മന്ത്രി കൂടിയായ കെ ബാബുവിന്റെ 25.82 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

നേരത്തേ കേസുമായി ബന്ധപ്പെട്ട് കെ.ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. 2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു 49 ശതമാനം അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

ഇക്കാര്യത്തിൽ 2018ൽ കുറ്റപത്രവും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തിയത്. തൃപ്പൂണിത്തുറ പ്രതികരണ വേദിയാണ് തൃശ്ശൂർ വിജിലൻസ് കോടതിയിൽ പരാതി നല്കിയത്. നിലവിൽ തൃപ്പൂണിത്തുറ എംഎൽഎയാണ് കെ ബാബു

shortlink

Related Articles

Post Your Comments

Related Articles


Back to top button