ഷിംല: വിനോദ സഞ്ചാരികളുടെ പറുദീസയായ ഹിമാചൽ പ്രദേശിൽ മഞ്ഞുവീഴ്ച ആരംഭിച്ചു. ഇതോടെ, നിരവധി വിനോദ സഞ്ചാരികളാണ് ഹിമാചൽ പ്രദേശിലേക്ക് ഒഴുകിയെത്തുന്നത്. സാധാരണയായി ഡിസംബർ മാസമാണ് മഞ്ഞുവീഴ്ച ആരംഭിക്കാറുള്ളത്. എന്നാൽ, ഇക്കുറി വൈകിയാണ് മഞ്ഞുവീഴ്ച ആരംഭിച്ചിരിക്കുന്നത്. ചമ്പ, കംഗ്ര, കല്ലു, ലാഹൗൾ-സ്പിതി, കിന്നൗർ, ഷിംല തുടങ്ങിയ ജില്ലകളിലാണ് മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത്. ഇതോടെ, സംസ്ഥാനത്തെ വരണ്ട കാലാവസ്ഥയ്ക്ക് ശമനമായി.
മഞ്ഞുവീഴ്ചയെ തുടർന്ന് നാല് ദേശീയപാതകൾ ഉൾപ്പെടെ 130 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നത്. ഹിമാചൽ പ്രദേശിലെ നിലവിലെ കാലാവസ്ഥ കൃഷിക്ക് ഏറ്റവും ഉത്തമമാണ്. മഞ്ഞുവീഴ്ച ആപ്പിൾ വിളകൾക്ക് അനിവാര്യമായതിനാൽ മികച്ച വിളവ് തന്നെ കർഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഷിംലയുടെ ഏറ്റവും ഉയർന്ന പ്രദേശമായ കുഫ്രിയിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.
Also Read: ബിജെപി അംഗത്വം സ്വീകരിച്ച് പി സി ജോർജ്: ജനപക്ഷം ബിജെപിയിൽ ലയിച്ചു
Post Your Comments