Latest NewsIndiaNews

ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിന്റെ മരണമണി എന്ന് സീതാറാം യെച്ചൂരി. ഭരണഘടനയുടെയും സുപ്രീം കോടതിയുടെയും ലംഘനമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിജെപി നടത്തുന്നത് ഇഡിയുടെ ദുരുപയോഗം. ബിജെപി ഇതര സര്‍ക്കാരുകളെ നേരിടാന്‍ ഇഡിയെ ഉപയോഗിക്കുന്നു. ഇന്ത്യ സഖ്യം നേരിടേണ്ടത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെയാണെന്നും യെച്ചൂരി പറഞ്ഞു.

Read Also: കേരളത്തില്‍ ഏക പ്രതിപക്ഷം ഗവര്‍ണര്‍, എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട് -പി.സി. ജോര്‍ജ്

ജനങ്ങളുടെ പരമാധികാരത്തില്‍ വിശ്വസിക്കുന്ന സിപിഎം ബിജെപിയുടെ നടപടിയെ പൂര്‍ണ്ണമായും അപലപിക്കുന്നുവെന്നും സിപിഎം മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി ഭരണം നേടാന്‍ പ്രദേശിക പാര്‍ട്ടികളെ കൂറുമാറ്റുകയാണെന്നും തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നുവെന്നും സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. ഇന്ത്യ സഖ്യം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സിപിഎം സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button