തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ മത്സര സാധ്യത മുന്നിൽ കണ്ട് സിപിഎം. എന്തായാലും സ്ഥാനാര്‍ത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. 12 ന് സംസ്ഥാന സമിതി യോഗം ചേരും. 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇടതു മുന്നണിക്ക് ഉണ്ടെന്നാണ് വിലയിരുത്തൽ.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങളാണ് ശക്തമായ ത്രികോണ മത്സരത്തിന് സാധ്യത ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത്. ഡൽഹി സമരം കേന്ദ്രത്തിനെതിരെയുള്ള പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളിൽ നിർണായകമാകുമെന്ന പ്രധാനപ്പെട്ട പ്രതീക്ഷയും സിപിഎമ്മിനുണ്ട്.
കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ സഖ്യസാധ്യതയും സിപിഎമ്മിന്റെ വിജയസാധ്യതയും കോൺഗ്രസ് ഇല്ലാതാക്കുന്നു എന്ന പരാതിയും സംസ്ഥാന ഘടകങ്ങൾ മുന്നോട്ടുവച്ചു. ചർച്ചകൾക്ക് ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയും. ഉച്ചക്ക് ശേഷം മാധ്യമങ്ങളേയും കാണും.
Post Your Comments