PathanamthittaKeralaLatest NewsNews

പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു, രണ്ട് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട-കോഴഞ്ചേരി റോഡ് പുന്നലത്ത് പടിക്ക് സമീപമാണ് അപകടം നടന്നത്

പത്തനംതിട്ടയിൽ ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട-കോഴഞ്ചേരി റോഡ് പുന്നലത്ത് പടിക്ക് സമീപമാണ് അപകടം നടന്നത്. വാനിൽ ഉണ്ടായിരുന്ന പുന്നപ്ര സ്വദേശി അഖിൽ, പച്ചക്കറി ലോറി ഡ്രൈവർ നീലഗിരി സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. കുട്ടനാട് കണ്ണകി ക്രിയേഷൻസ് ഗാനമേള ട്രൂപ്പിന്റെ ലൈറ്റ് ആൻഡ് സൗണ്ട് വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഗാനമേളയ്ക്ക് ശേഷം സൗണ്ട് സിസ്റ്റവുമായി ഇന്ന് രാവിലെ ആലപ്പുഴ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് പിക്കപ്പ് വാൻ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ചത്. മരിച്ച അഖിൽ ഗാനമേള ട്രൂപ്പിലെ അംഗമാണ്. അപകട സ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരിച്ചിരുന്നു. ഒരാളെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആലപ്പുഴ മുതുകുളം സ്വദേശി സുർജിത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർമാർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read: രാമനവമി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button