Latest NewsNewsIndia

രാമനവമി: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കും

രാമനവമി ദിവസമായ ഏപ്രിൽ 17ന് സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിത്തടത്തിൽ പതിക്കുന്നത് 3 മിനിറ്റ് വരെ നീണ്ടുനിൽക്കും

ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ഗോപുര നിർമ്മാണം ഉടൻ പൂർത്തിയാക്കാനൊരുങ്ങി ക്ഷേത്രം ട്രസ്റ്റ്. ഏപ്രിൽ 17നാണ് രാമനവമി. അതിനുമുമ്പ് തന്നെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ശ്രീരാമൻ ജനിച്ച രാമനവമി ദിവസം സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിത്തടത്തിൽ വീഴുന്ന തരത്തിലാണ് ഗർഭഗൃഹം ഒരുക്കിയിരിക്കുന്നത്. അതിനാൽ, ഗോപുര നിർമ്മാണം കൂടി പൂർത്തിയാക്കേണ്ടതുണ്ട്.

രാമനവമി ദിവസമായ ഏപ്രിൽ 17ന് സൂര്യരശ്മികൾ വിഗ്രഹത്തിന്റെ നെറ്റിത്തടത്തിൽ പതിക്കുന്നത് 3 മിനിറ്റ് വരെ നീണ്ടുനിൽക്കും. ഇതിനായി ക്ഷേത്രത്തിന്റെ ശിഖരം മുതൽ ശ്രീകോവിൽ വരെ ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപകരണങ്ങളുടെ ഒരു ഭാഗം ശ്രീകോവിലിൽ സ്ഥാപിക്കും. സൂര്യരശ്മികൾ പതിക്കുന്ന ക്ഷേത്രത്തിന്റെ മുകളിലെ കണ്ണാടി രാമനവമി ദിനത്തിൽ കിരണങ്ങൾ പ്രതിഫലിക്കുന്ന തരത്തിൽ കറങ്ങി വിഗ്രഹത്തിന്റെ ശിരസ്സിൽ എത്തും.

Also Read: ഛത്തീസ്ഗഢിൽ മുസ്ലീം, ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ള ആയിരത്തോളം പേർ ഹിന്ദുമതത്തിലേക്ക്

രാമക്ഷേത്രത്തിന് സമാനമായ സൂര്യതിലക് സംവിധാനം ജൈന ക്ഷേത്രങ്ങളിലും, കൊണാർക്കിലെ സൂര്യക്ഷേത്രത്തിലും ഇതിനകം ഉപയോഗത്തിൽ ഉണ്ട്. എന്നാൽ, ഇവിടങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള എൻജിനീയറിംഗ് വൈദഗ്ധമാണ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button