
തൃശൂർ: മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയിലേയ്‌ക്ക് ചാടിയ യുവതിയെ കാണാതായി. മേത്തല അഞ്ചപ്പാലത്ത് വാടകയ്‌ക്ക് താമസിക്കുന്ന എറണാകുളം സ്വദേശിനി ഷാലിമയാണ് പുഴയില്‍ ചാടിയത്. യുവതി കൊടുങ്ങല്ലൂർ കോട്ടപ്പുറം പുഴയിലേക്കാണ് ചാടിയത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തീരദേശ പോലീസും പ്രദേശവാസികളും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. വിവാഹിതയായ യുവതി കുറച്ചു നാളുകളായി ആണ്‍സുഹൃത്തിനൊപ്പം അഞ്ചപ്പാലത്ത് താമസിച്ചു വരികയായിരുന്നു.
Post Your Comments