ന്യൂയോർക്ക്: അന്തരീക്ഷത്തിൽ ജലസാന്നിധ്യമുള്ള മറ്റൊരു ഗ്രഹം കൂടി കണ്ടെത്തിയതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. എക്സോ പ്ലാനറ്റായ ജിജെ 9827ഡിയുടെ അന്തരീക്ഷത്തിലാണ് ജലബാഷ്പം ഉണ്ടെന്ന് നാസ അറിയിച്ചത്. നാസയുടെ ഹബിൽ ബഹിരാകാശ ദൂരദർശനി ഉപയോഗിച്ചാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷത്തിൽ ജലബാഷ്പം ഉണ്ടെങ്കിലും ഗ്രഹോപരിതലത്തിൽ ജലസാന്നിധ്യം ഉണ്ടോയെന്ന എന്ന കാര്യത്തിൽ നാസ ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല. ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം താരാപഥത്തിൽ ജലസമൃദ്ധമായ അന്തരീക്ഷമുള്ള ഗ്രഹങ്ങൾ ഉണ്ടാകാമെന്ന സാധ്യതയെ ബലപ്പെടുത്തുന്നതാണെന്ന് നാസ വ്യക്തമാക്കി.
2017-ൽ നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയ ചുവന്ന കുള്ളൻ നക്ഷത്രമായ ജിജെ-നെയാണ് ജിജെ 9827ഡി ചുറ്റുന്നത്. 6.2 ദിവസം കൂടുമ്പോഴാണ് ഭ്രമണപഥം പൂർത്തിയാക്കുന്നത്. ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയാണ് ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ബാൾട്ടിമോറിലെ സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റേ വില്ലാർഡ്, യൂണിവേഴ്‌സിറ്റി ഡി മോൺട്രിയലിലെ എക്‌സോപ്ലാനറ്റുകളെക്കുറിച്ചുള്ള ട്രോട്ടിയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ചിൽ നിന്നുള്ള പിയറി-അലക്‌സിസ് റോയ്, ബിയോൺ ബെന്നെക്കെ എന്നിവരാണ് ഈ ഗ്രഹത്തിന്റെ കണ്ടെത്തലിന് പിന്നിൽ. ജിജെ 9827ഡി ഗ്രഹത്തിന്റെ അന്തരീക്ഷ ഘടനയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് സാധ്യതകൾ ശാസ്ത്ര സംഘം മുന്നോട്ടുവയ്ക്കുന്നുണ്ട്.
Also Read: ഡൽഹിയിൽ വൻ സ്വർണവേട്ട: ഹോങ്കോങ്ങിൽ നിന്ന് പോസ്റ്റ് ഓഫീസ് വഴിയെത്തിയത് 10 കോടി രൂപയുടെ സ്വർണം
Post Your Comments