Latest NewsKeralaNews

‘കെ റെയില്‍ വരും എന്ന് പറയുന്ന പോലെയല്ല, യൂണിഫോം സിവില്‍ കോഡ് വന്നിരിക്കും, പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയുമില്ല

അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി

കണ്ണൂര്‍: ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡ് വന്നിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ‘കെ റെയില്‍ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്തിയും ഉണ്ടാവില്ല’, സുരേഷ് ഗോപി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാല്‍ സിവില്‍ കോഡ് നടപ്പാക്കുമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു. ഏക സിവില്‍ കോഡ് മൂന്ന് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കിടെയാണ് സുരേഷ് ഗാപിയുടെ പരാമര്‍ശം.

Read Also: ഇടക്കാല ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ: പിഎം കിസാൻ ആനുകൂല്യത്തുക വർദ്ധിപ്പിക്കാൻ സാധ്യത

കേരളത്തിലെ അധമ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പെറ്റ തള്ള സഹിക്കില്ല. അവരുടെ മേല്‍ ഇടിത്തീ വീഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button