KeralaLatest NewsNews

അമ്മയ്ക്ക് നല്‍കിയത് എഴുത്തിനാണ്, അല്ലാതെ രാജകുടുംബത്തിനല്ല: യുവരാജ് ഗോകുൽ

തിരുവനന്തപുരം: അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിക്ക് ലഭിച്ച പദ്മശ്രീ ഇടത് കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായി. പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത സൈബർ ആക്രമണം ഇവർക്ക് നേരെ ഉയർന്നിരുന്നു. എന്നാൽ, ശശി തരൂർ, അഞ്‍ജു പാർവതി പ്രഭീഷ്, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവർ തമ്പുരാട്ടിക്ക് പിന്തുണയുമായി വന്നിരുന്നു. ഇപ്പോഴിതാ, വിഷയത്തിൽ പ്രതികരിച്ച് രാഷ്ട്രീയ പ്രവർത്തകനായ യുവരാജ് ഗോകുൽ. അവർക്ക് പത്മശ്രീ ലഭിച്ചത് എഴുത്തിനാണെന്നും രാജകുടുംബത്തിന് അല്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

‘അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി. ഈ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ആദ്യം വരിക Indian Writer എന്നാണ്. അതിന് ശേഷമേ ട്രാവന്‍കൂര്‍ റോയല്‍ ഫാമിലി എന്ന ഐഡന്‍റിറ്റി വരൂ. രാജകുടുംബത്തിന് നല്‍കാനാണെങ്കില്‍ നിലവില്‍ രാജസ്ഥാനീയനുണ്ട്. പ്രധാനമന്ത്രി വരെ നേരിട്ട് വന്ന് കണ്ട മാര്‍ത്താണ്ഡവര്‍മ്മ തമ്പുരാനുണ്ട്. അടുത്ത രാജസ്ഥാനീയരുണ്ട്. അമ്മയ്ക്ക് നല്‍കിയത് എഴുത്തിനാണ്. അല്ലാതെ രാജകുടുംബത്തിനല്ല’, യുവരാജ് ഫേസ്‌ബുക്കിൽ കുറിച്ചു.

അതേസമയം, പത്മശ്രീയിൽ പ്രതികരിച്ച് ഗൗരി ലക്ഷ്മിബായി രംഗത്ത് വന്നിരുന്നു. പുരസ്കാരം ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്നും അതിരറ്റ സന്തോഷമുണ്ടെന്നും പറഞ്ഞ ഇവർ, ശ്രീപദ്മനാഭന്റെ തൃപ്പാദങ്ങളില്‍ അംഗീകാരം സമർപ്പിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button