ന്യൂ ഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 21 പേർക്കാണ് പത്മശ്രീ ലഭിച്ചത്. ഇതിൽ രണ്ടു പേർ മലയാളികളാണ്. നോക്കുവിദ്യ പാവകളി കലാകാരി കോട്ടയം സ്വദേശിനി എം പങ്കജാക്ഷിയും, സത്യാ നാരായണൻ മുണ്ടയൂരുമാണ് പത്മശ്രീ ലഭിച്ച മലയാളികൾ
21 people have been conferred with Padma Shri Awards 2020 including Jagdish Jal Ahuja, Mohammed Sharif, Tulasi Gowda and Munna Master. #RepublicDay pic.twitter.com/7blGTjxe9q
— ANI (@ANI) January 25, 2020
പരമ്പരാഗത കലാരൂപമാണ് നോക്കുവിദ്യ പാവകളി. എട്ടാം വയസുമുതല്‍ നോക്കുവിദ്യാ പാവകളിരംഗത്തുള്ള പങ്കജാക്ഷി, ഈ കലാരൂപത്തിന്റെ പ്രചാരണത്തിന് നല്‍കിയ സംഭാവനകള്‍ക്കാണ് പത്മശ്രീ നല്‍കി ആദരിച്ചത്. അന്യംനിന്നു പോയി കൊണ്ടിരിക്കുന്ന ഈ തനത് പാരമ്പര്യകലാരൂപത്തില്‍ വൈദഗ്ദ്ധ്യമുള്ള അപൂര്‍വ്വ വ്യക്തികളിൽ ഒരാളാണ് പങ്കജാക്ഷിയമ്മ. പങ്കജാക്ഷിയമ്മയെ കൂടാതെ പേരമകള്‍ രഞ്ജിനിയും ഈ കലാരൂപത്തില്‍ വിദഗ്ദ്ധയാണ്.
വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യാ നാരായണൻ മുണ്ടയൂരിന് പത്മശ്രീ ലഭിച്ചത്. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ശമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. അരുണാചല്‍ പ്രദേശ് സര്‍ക്കാരാണ് മുണ്ടൂരിന്‍റെ പേര് നാമനിര്‍ദേശം നല്‍കിയത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ (പരിസ്ഥിതി പ്രവര്‍ത്തക- കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചില പ്രമുഖർ.
Post Your Comments