ന്യൂഡൽഹി : പത്മശ്രീ പുരസ്കാരം തിരിച്ച് നൽകാനൊരുങ്ങി ഉറുദു സാഹിത്യകാരൻ മുജ്തബ ഹുസ്സൈൻ. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചാണ് തീരുമാനം. പുരസ്കാരം തിരിച്ചുകൊടുക്കുകയാണെന്ന് അറിയിച്ച് കേന്ദ്രത്തിന് ഉടന്‍ കത്തയയ്ക്കും. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ കാണുമ്പോൾ പുരസ്കാരം കയ്യിൽ വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെ ജാധിപത്യം തകർന്നു കൊണ്ടിരിക്കുകയാണെന്നും മുജ്‌തബ ഹുസ്സൈൻ പറഞ്ഞു.
Urdu author Mujtaba Hussain to return Padma Shri Award, says, "Our democracy is being shattered. There is no system prevailing now, someone is being administered oath at 7am in the morning, govts are being made during the night, there is an atmosphere of fear in the country". pic.twitter.com/6T3HtevNv1
— ANI (@ANI) December 18, 2019
ഹാസ്യസാഹിത്യകാരനും ആക്ഷേപഹാസ്യകാരനുമായ മുജ്‌തബ ഹുസ്സൈന് ഉറുദു സാഹിത്യത്തിലെ സംഭാവനകൾ പരിഗണിച്ച്, 2007 ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. മുജ്‌തബ ഹുസ്സൈന്റെ നിരവധി കൃതികൾ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അതേസമയം ഉറുദു സാഹിത്യകാരന്മാരായ ഷിറിന്‍ ദാല്‍വി, യാക്കൂബ് യവാര്‍ എന്നിവരും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച പുരസ്കാരങ്ങള്‍ തിരികെ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments