
മുന്‍ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്‍്റും ആയിരുന്ന രാംവിലാസ് പാസ്വാന് പത്മഭൂഷണ്‍. പിതാവിന് പത്ഭമൂഷൺ നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നന്ദി അറിയിച്ച് മകനും പാര്‍ട്ടി പ്രസിഡന്‍്റുമായ ചിരാഗ് പാസ്വാന്‍. ലോക് ജനശക്തി പാര്‍ട്ടിയിലെ എല്ലാ അംഗങ്ങള്‍ക്കും ഈ പുരസ്കാരം അഭിമാനമാണെന്നും പാസ്വാന്‍ തന്‍്റെ ട്വിറ്ററിൽ കുറിച്ചു.
पापा में नहीं रहने पर इस सम्मान के लिए पुरे देश का व उन सभी पापा के साथीयों का आभार व्यक्त करता हूँ जिन्होंने उनके जीवन पर असर डाला।पद्मभूषण अवार्ड के लिए महामहिम राष्ट्रपति,आदरणीय प्रधानमंत्री @narendramodi जी एवं आदरणीय गृह मंत्री @AmitShah जी का हृदय से आभार व्यक्त करता हूँ।
— युवा बिहारी चिराग पासवान (@iChiragPaswan) January 25, 2021
പാസ്വാനൊപ്പം തരുണ്‍ ഗൊഗോയ്ക്കും കേശുഭായി പട്ടേലിനും മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്കും മാധവന്‍ നമ്ബ്യാര്‍ക്കും പത്മശ്രീ ലഭിച്ചു. മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനും പത്മഭൂഷന് അര്‍ഹയായി. കെ. എസ് ചിത്രയ്ക്ക് പത്മഭൂഷന്‍ പുരസ്കാരവും എസ്. പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ പുരസ്കാരവും ലഭിച്ചു.
Post Your Comments