Latest NewsKerala

സംഗീതജ്ഞന്‍ കെ.ജി ജയന് പത്മശ്രീ പുരസ്കാരം

കെ .ജി ജയന് പത്മശ്രീ പുസ്കാരം ലഭിച്ചു. സംഗീത മേഖലയിലെ ജയവിജയന്‍ കൂട്ട് കെട്ടിന് നിരവധി ആരാധകരാണുളളത്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അര്‍ഹിച്ച പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്.

ആറാം വയസ്സ് മുതല്‍ സഹോദരനൊപ്പം സംഗീതം അഭ്യസിച്ചു തുടങ്ങിയ കെജി ജയന് അദേഹത്തിന്റെ 85-ാം വയസ്സിലാണ് പരമോന്നത സിവിലിയന്‍ പുരസ്കാരം തേടിയെത്തിയത്. നെ നടന്‍ മനോജ് കെ ജയന്‍റെ പിതാവാണ്.

നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, പുരാവസ്തുവിദ​ഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവ​ഗിരിമഠം മേധാവി വിശുദ്ധാനദ്ധ തുടങ്ങിയവരേയും പത്മപുരസ്കാരങ്ങള്‍ തേടിയെത്തി.

94 പേര്‍ക്കാണ് പത്മശ്രീ പുരസ്കാരം നല്‍കിയിരിക്കുന്നത് 14 പേര്‍ക്ക് പത്മഭൂഷണും നല്‍കിയപ്പോള്‍ സംഗീതജ്ഞന്‍ ടീജന്‍ ഭായി, വിദേശിയായ ഇസ്മയില്‍ ഒമര്‍ ഗുല്ലേല (ജിബൂട്ടി), വ്യവസായിയായ അനില്‍കുമാര്‍ മണിഭായ് നായിക്, നടന്‍ ബല്‍വന്ത് മൊറേശ്വര്‍ പുരന്ദേര്‍ എന്നിവര്‍ക്ക് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ നല്‍കി. സിനിമാ താരങ്ങളായ മനോജ് ബാജ്പേയ്, പ്രഭുദേവ, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗൗഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഡ്രം മാന്ത്രികന്‍ ശിവമണി എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button