KeralaLatest NewsNews

ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞുവീണു: ഒരാൾക്ക് ദാരുണാന്ത്യം, 17 പേർക്ക് പരിക്ക്

ന്യൂഡൽഹി: ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞ് വീണു ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിൽ കൽക്കാജി മന്ദിറിൽ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെയാണ് സ്റ്റേജ് പൊളിഞ്ഞു വീണത്. രാത്രി 12.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിലെ ആഘോഷ പരിപാടിയ്ക്കിടെ താത്ക്കാലികമായി കെട്ടിയിട്ടുണ്ടാക്കിയ വേദിയിൽ താങ്ങാവുന്നതിലും കൂടുതൽ പേർ കയറിയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരിക്കേറ്റവരെ ഡൽഹി എയിംസിലും സഫ്ദർജംങ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read Also: പത്മ പുരസ്കാര മാനദണ്ഡമെന്ത്? സാറാ ജോസഫ് മുതൽ മമ്മൂട്ടി വരെ: അർഹിച്ചിട്ടും പുരസ്കാരം ലഭിക്കാത്തവരുടെ ലിസ്റ്റുമായി സതീശൻ

മരിച്ചത് മധ്യവയസ്‌കയായ സ്ത്രീയാണെന്നും മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നതായും അധികൃതർ അറിയിച്ചു. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽ പെട്ടവരെല്ലാം വേദിയിൽ കയറിയവരും സമീപത്തായി നിന്നവരുമാണ്. ഏകദേശം ആയിരത്തി അഞ്ഞൂറിലധികം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തിരക്ക് പരിഗണിച്ച് പോലീസ് സുരക്ഷാ വിന്യാസം നടത്തിയിരുന്നു. എന്നാൽ പരിപാടിയ്ക്ക് പോലീസ് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

Read Also: സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനം, പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button