Latest NewsKeralaNews

പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം: ഉത്തരവിറക്കി ഹൈക്കോടതി

ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു

ഇടുക്കി: ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി. പൂപ്പാറയിലെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുഴ, റോഡ്, പുറമ്പോക്ക് ഭൂമി എന്നിവ കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചവർക്കെതിരെയാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചു.

2022-ലെ ബിജെപി പ്രാദേശിക നേതൃത്വം പൂപ്പാറയിലെ രണ്ട് കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സംഭവത്തിൽ ജില്ലാ കലക്ടറോട് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് 56 ഓളം കയ്യേറ്റങ്ങൾ നടന്നതായി കണ്ടെത്തിയത്. പന്നിയാർ പുഴയോട് ചേർന്ന് നിരവധി കെട്ടിടങ്ങളും, വ്യാപാരസ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതിൽ റോഡ്, പുഴ, പുറമ്പോക്ക് ഭൂമി തുടങ്ങിയ കയ്യേറ്റങ്ങൾക്കെതിരെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ, വ്യാപാര സ്ഥാപനങ്ങളും വീടുകളും അടക്കം നിരവധി കെട്ടിടങ്ങൾ ഒഴിപ്പിക്കേണ്ടതായി വരും.

Also Read: ചാഞ്ചാട്ടങ്ങൾക്കൊടുവിൽ നിശ്ചലമായി സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button