കാൺപൂർ: ഉത്തർപ്രദേശിലെ രാം ജാനകി ക്ഷേത്രത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബ് ഭീഷണി. ക്ഷേത്ര മതിലുകളിൽ ഭീഷണി മുഴക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. അയോധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് രാം ജാനകി ക്ഷേത്രത്തിലെ നേരെ ബോംബ് ഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ദർശനത്തിനായി എത്തിയവരാണ് ഭീഷണി സന്ദേശം അടങ്ങുന്ന പോസ്റ്ററുകൾ കണ്ടത്.
ചില പോസ്റ്ററുകൾ ക്ഷേത്രം മതിലുകളിൽ ഒട്ടിച്ച നിലയിലും ബാക്കിയുള്ളവ ക്ഷേത്രത്തിന്റെ പരിസരത്ത് ചിതറിക്കിടക്കുന്ന രീതിയിലുമായിരുന്നു. ക്ഷേത്രത്തിന്റെ ട്രസ്റ്റ് അംഗവും, ബിജെപി നേതാവുമായ രോഹിത് സാഹുവിനും ഇത് സംബന്ധിച്ച അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ക്ഷേത്ര ഭാരവാഹികൾ വിവരം അറിയിച്ചത് തുടർന്ന് പോലീസ് സ്ഥലത്തെത്തി മുഴുവൻ പോസ്റ്ററുകളും നീക്കം ചെയ്തു. നിലവിൽ, സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണം നടക്കുകയാണ്. പ്രതികളെ ഉടൻ കണ്ടെത്തുമെന്ന് യുപി പോലീസ് അറിയിച്ചു.
Post Your Comments