തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഉണ്ടായ ഉടക്കിനെ തുടർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ ഇനി കേന്ദ്ര സേന നോക്കും. ഇനി സി.ആര്.പി.എഫ് ആയിരിക്കും ഇനിമുതൽ ഗവർണർക്ക് സുരക്ഷ ഒരുക്കുക. ഗവര്‍ണര്‍ക്കും രാജ്ഭവനും സിആര്‍പിഎഫിന്റെ സെഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. കേരള പോലീസിന്റെ സുരക്ഷ ഇനി ഉണ്ടാവില്ല എന്നാണ് റിപ്പോർട്ട്. എസ്.എഫ്.ഐ-ഗവർണർ വിഷയം സർക്കാരിന് ഇരുട്ടടി ആയിരിക്കുകയാണ്. കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്നാണ് കേന്ദ്ര നടപടി.
പ്രതിഷേധത്തിന് പിന്നാലെവാഹനത്തില്‍നിന്നും റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓർഡർ അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പോലീസ് മുകളില്‍നിന്നുള്ള ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സംസ്ഥാനത്ത് നിയമലംഘനം പ്രോത്സാഹിപ്പിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
അതേസമയം, അതിനാടകീയമായ രംഗങ്ങൾക്ക് ശേഷമാണ് ഗവർണർ പ്രതിഷേധ സ്ഥലത്ത് നിന്നും മടങ്ങിയത്. എസ്.എഫ്.ഐക്കാർക്കെതിരെ കേസെടുത്തതോടെയാണ് ഗവർണർ മടങ്ങിയത്. പ്രതിഷേധക്കാർക്കെതിരേ കേസെടുത്തതിന്റെ എഫ്.ഐ.ആർ. ലഭിച്ചാൽ മാത്രമേ തിരികെ പോകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തുടർന്ന് പോലീസ് എഫ്.ഐ.ആർ. രേഖപ്പെടുത്തി അതിന്റെ രേഖകൾ ഗവർണറെ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം അദ്ദേഹം മടങ്ങുകയായിരുന്നു. എഫ്.ഐ.ആർ. രേഖകൾ സസൂക്ഷ്മം പരിശോധിച്ച് അഭിഭാഷകരുമായി ചർച്ച ചെയ്തതിന് ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്. ഐ.പി.സി. 143, 144, 147, 283, 353, 124, 149 എന്നീ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരെ എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments