Latest NewsNewsIndia

ഡൽഹിയിൽ നാല് നില കെട്ടിടത്തിന് തീപിടിച്ചു, 9 മാസം പ്രായമുള്ള കുഞ്ഞടക്കം 4 പേർക്ക് ദാരുണാന്ത്യം

കെട്ടിടത്തിന് ഒരു കോണിപ്പടിയെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാനുള്ള പ്രധാന കാരണം

ന്യൂഡൽഹി: നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഡൽഹിയിലെ നാല് നില കെട്ടിടത്തിൽ വൻ തീപിടുത്തം. കെട്ടിടത്തിനുള്ളിലേക്ക് വലിയ തോതിൽ തീ പടർന്നതോടെയാണ് അപകടം നടന്നത്. തീപിടിത്തത്തെ തുടർന്ന് 9 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞടക്കം നാല് പേർ വെന്തു മരിച്ചു. പ്രതാം സോണി (17), രചന (28), ഗൗരി സോണി (40) എന്നിവരും 9 മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഡൽഹിയിലെ ഷാഹദാര പ്രദേശത്തെ റാം നഗറിലാണ് ദാരുണമായ അപകടം ഉണ്ടായത്.

സംഭവത്തിൽ 70 വയസുകാരി പ്രഭാവതിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടത്തിന് ഒരു കോണിപ്പടിയെ ഉണ്ടായിരുന്നുള്ളൂ എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂടാനുള്ള പ്രധാന കാരണം. അതിവേഗം തീ പടർന്നതോടെ കെട്ടിടത്തിന്റെ മുകളിൽ താമസിക്കുന്നവർ താഴെ ഇറങ്ങാൻ കഴിയാതെ കുടുങ്ങി പോവുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് ആറ് പേരെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ ഡൽഹിയിലെ ജിബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

Also Read: സിഎസ്എംടി-താനെ റെയിൽവേ ട്രാക്കുകൾ പരിസ്ഥിതി സൗഹൃദമാകുന്നു, ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button