Latest NewsNewsIndia

സിഎസ്എംടി-താനെ റെയിൽവേ ട്രാക്കുകൾ പരിസ്ഥിതി സൗഹൃദമാകുന്നു, ചെടികൾ നട്ടുപിടിപ്പിക്കാനൊരുങ്ങി അധികൃതർ

മൂന്ന് മാസത്തിനകം ചെടികൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്

മുംബൈ: ട്രാക്കുകൾ സൗഹാർദമാക്കാൻ പുതിയ പദ്ധതിയുമായി സെൻട്രൽ റെയിൽവേ മുംബൈ ഡിവിഷൻ. ഛത്രപതി ശിവജി മഹാരാജ് ടെർമിനസിനും, താനെയ്ക്കും ഇടയിലുള്ള റെയിൽവേ ട്രാക്കുകൾക്കിടയിൽ ചെടികൾ നട്ടുപിടിപ്പിക്കാനാണ് റെയിൽവേ അധികൃതരുടെ തീരുമാനം. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് ചെടികൾ നട്ടുപിടിപ്പിക്കുക. റെയിൽവേ ട്രാക്കുകളുടെ ഇരുവശവും 65000 ചെടികൾ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട രൂപ രേഖയ്ക്ക് റെയിൽവേ അംഗീകാരം നൽകിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ സംരംഭം പ്രോത്സാഹിപ്പിക്കുക എന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. മൂന്ന് മാസത്തിനകം ചെടികൾ നട്ടുപിടിപ്പിക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2-3 അടി ഉയരത്തിൽ വളരുന്ന ചെടികളാണ് നടുക. ഇതിലൂടെ യാത്രക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയും. കൂടാതെ, അനധികൃത ക്രോസിംഗുകൾക്കെതിരെയുളള ഒരു ബോധവൽക്കരണം കൂടിയാണിത്. കഴിഞ്ഞ വർഷം സബർബൻ റെയിൽവേ ട്രാക്കിൽ അതിക്രമിച്ച് കടന്നതിനെ തുടർന്ന് നിരവധി പേർ ദാരുണമായി മരിച്ചിരുന്നു.

Also Read: അയോധ്യ രാമക്ഷേത്രം: ഭക്തജനത്തിരക്കേറുന്നു, ആരതിയുടെ സമയക്രമം പുനക്രമീകരിച്ചു

shortlink

Post Your Comments


Back to top button