KeralaLatest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചു: ഇല്യാസ് അഹമ്മദിന് 128 വർഷം കഠിനതടവും പിഴയും

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചയാൾക്ക് 128 വർഷം കഠിനതടവും 6.60 ലക്ഷംരൂപ പിഴയും. കല്ലായി അറക്കത്തോടുക്ക വീട്ടിലെ ഇല്യാസ് അഹമ്മദി(35)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴസംഖ്യയിൽനിന്ന് അഞ്ചുലക്ഷംരൂപ ഇരയായ പെൺകുട്ടിക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ ആറുകൊല്ലവും ഏഴുമാസംകൂടി തടവ് അനുഭവിക്കണമെന്നും പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജിന്റെ ശിക്ഷാവിധിയിൽ പറയുന്നു.

പോലീസ് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരേയുള്ള ഓരോ കുറ്റകൃത്യത്തിനും പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. അതേസമയം, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 20 വർഷം ജയിലിൽ കിടന്നാൽ മതിയാകും.

2020 ജൂൺമുതൽ 2021 ജൂൺവരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. മെ‍ഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള‌ സംഘമാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർമാരായ വി.വി. ദീപ്തി, ഉണ്ണി നാരായൺ, മനോജ് കുമാർ, ശ്യാം എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button