Latest NewsNews

ശ്രീരാമന്റെ ചിത്രം കത്തിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ പിടിയില്‍

 

തൃശൂര്‍: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സ്ഥാപിച്ച ശ്രീരാമന്റെ ചിത്രം കത്തിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ പിടിയില്‍. തൃശൂര്‍ മണലൂര്‍ സ്വദേശികളായ സിസില്‍, അഖില്‍, കിരണ്‍ എന്നിവരാണ് പിടിയിലായത്. മണലൂര്‍ യുവദര്‍ശന്‍ നഗറില്‍ ഹൈന്ദവ വിശ്വാസികള്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡിലുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രമാണ് പ്രതികള്‍ കത്തിച്ചത്.

Read Also: വാഹനാപകടത്തിൽ മമത ബാനർജിക്ക് പരിക്ക്

പിടിലായ മൂന്ന് പേരും മണലൂര്‍ ബണ്ട് യൂണിറ്റിലെ ഡിവൈഎഫ്ഐ ഭാരവാഹികളാണ്. അന്തിക്കാട് പോലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ജനുവരി 22ന് രാത്രി ഒന്‍പതുമണിക്ക് കാറിലെത്തിയാണ് ബോര്‍ഡിലുണ്ടായിരുന്ന ചിത്രം കത്തിച്ചത്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്കായി അന്വേഷണം തുടരുന്നതായി പോലീസ് പറഞ്ഞു.

ഇരുട്ടിന്റെ മറവില്‍ ബോധപൂര്‍വ്വം ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച് മതസ്പര്‍ദ്ധ സൃഷ്ടിക്കാനായിരുന്നു ശ്രമം. ശ്രീരാമചിത്രം നശിപ്പിക്കപ്പെട്ടതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button