കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നിന്ന് അയോദ്ധ്യ വഴി ചടയമംഗലത്തേയ്ക്ക് രാമരഥം. അയോദ്ധ്യയില്‍ ‘പ്രാണപ്രതിഷ്ഠ’ നടത്തിയ സമയത്താണ് കൊല്‍ക്കത്തയിലെ രാംമന്ദിറില്‍ ആരതി അര്‍പ്പിച്ച് പ്രഥമ രാമായണയാത്ര ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് ഫ്‌ളാഗ് ഓഫ് ചെയ്തത്.
ബംഗാളിലെ രാമനുമായി ബന്ധപ്പെട്ട 14 പുണ്യസ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള രാമരഥം അയോദ്ധ്യയിലെത്തും. അവിടെ നിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന യാത്ര ചടയമംഗലത്തുള്ള ജടായുപാറ രാമക്ഷേത്രത്തില്‍ സമാപിക്കും. കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യുവിലെ പ്രസിദ്ധമായ രാമക്ഷേത്രത്തില്‍ ഒട്ടേറെ ഹിന്ദു വിശ്വാസികളാണ് യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്.
Post Your Comments