ചെന്നൈ: അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച് തന്റെ പ്രതികരണം ആയുധമാക്കിയ ബി.ജെ.പിക്ക് മറുപടിയുമായി ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. ‘ഈ തെറ്റുകാരെ തിരിച്ചറിയൂ. ഇവര്‍ രാമക്ഷേത്രത്തെ എതിര്‍ക്കുന്നു. സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു’ എന്നായിരുന്നു ഹിന്ദിയിൽ തയ്യാറാക്കിയ പോസ്റ്റർ. ഉദയനിധിയെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ബി.ജെ.പി എക്‌സിൽ പുതിയ പോസ്റ്റ് പങ്കുവെച്ചത്. ‘ഹിന്ദി തെരിയാത്, പോടാ’ എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു കൊണ്ടായിരുന്നു ഉദയനിധിയുടെ മറുപടി.
പ്രാണ പ്രതിഷ്ട ചടങ്ങ് സംബന്ധിച്ച് തനിക്കെതിരായ ബിജെപി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിനാണ് ഉദയനിധി കിടിലൻ മറുപടി നൽകിയത്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനെ ഡി.എം.കെ എതിര്‍ക്കുന്നില്ല. എന്നാല്‍ പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിയുന്നതിനോട് യോജിപ്പില്ല. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ലെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇത് പരാമർശിച്ചാണ് ബി.ജെ.പി പോസ്റ്റ് വന്നത്.
അതേസമയം, അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി മെക്‌സിക്കോയിലെ ആദ്യത്തെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും നടന്നിരുന്നു. മെക്സിക്കോയിലെ ക്വറെറ്റാരോ നഗരത്തിലാണ് ആദ്യ രാമക്ഷേത്രം സ്ഥാപിച്ചത്. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന വിഗ്രഹം അമേരിക്കന്‍ പൗരനായ പൂജാരിയാണ് പ്രതിഷ്ഠിച്ചത്. മെക്സിക്കോയില്‍ ആദ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്‌തെന്ന വിവരം മെക്സിക്കോയിലെ ഇന്ത്യന്‍ എംബസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന്റെ തലേദിവസം മെക്സിക്കോയിലെ ക്വറെറ്റാരോ നഗരത്തില്‍ ആദ്യത്തെ രാമക്ഷേത്രം. അമേരിക്കന്‍ പുരോഹിതനാണ് ചടങ്ങ് നടത്തിയത്. മെക്സിക്കോയിലെ ആദ്യത്തെ ഹനുമാന്‍ ക്ഷേത്രവും ക്വറെറ്റാരോ നഗരത്തിലാണെന്ന് എംബസി എക്‌സിലൂടെ അറിയിച്ചു.
इन अधर्मियों को पहचानिए!
राम मंदिर से करते हैं नफरत,
सनातन धर्म को करते हैं बदनाम। pic.twitter.com/RAa3BTc0nP— BJP (@BJP4India) January 21, 2024
Post Your Comments