Latest NewsNewsIndia

ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകും: മുഖ്യമന്ത്രി

അനധികൃതമായി ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ പാടുള്ളതല്ല

ആലപ്പുഴ: ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്ട്രേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സെക്രട്ടറിതലത്തിൽ എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ നൽകാമെന്ന് തീരുമാനിക്കാവുന്നതാണ്. ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച യോഗത്തിലാണ് മുഖ്യമന്ത്രി ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച രജിസ്ട്രേഷൻ കൊടുക്കുന്നതിനോടൊപ്പം, ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അനധികൃതമായി ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ പാടുള്ളതല്ല.

ടൂറിസ്റ്റുകൾക്ക് യാതൊരു തരത്തിലുള്ള വിഷമവും ഉണ്ടാക്കാത്ത രീതിയിലുള്ള പെരുമാറ്റം ഹൗസ് ബോട്ട് ജീവനക്കാരിൽ നിന്നും ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കിൽ ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താവുന്നതാണ്. അതേസമയം, ഇന്നത്തെ യോഗത്തിൽ ഹൗസ് ബോട്ടുകളിലെ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അതത് സ്ഥലത്തു തന്നെ നിർമ്മിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Also Read: ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യം! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രാമക്ഷേത്രം ഈ രാജ്യത്ത് നിർമ്മിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button