Latest NewsIndiaNews

പ്രാണപ്രതിഷ്ഠ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ഇന്ന് ഉച്ചവരെ പ്രവർത്തിക്കില്ല, 6 ഇടങ്ങളിൽ സമ്പൂർണ്ണ അവധി

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഡ്, പുതുച്ചേരി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് സമ്പൂർണ്ണ അവധിയാണ്

ലക്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണാപ്രതിഷ്ഠ ചടങ്ങുകളോടനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ഇന്ന് ഉച്ചവരെയാണ് അവധി നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം 6 സംസ്ഥാനങ്ങളിൽ സമ്പൂർണ അവധിയും, പത്തിടങ്ങളിൽ ഉച്ചവരെയും അവധി നൽകിയിട്ടുണ്ട്. കൂടാതെ, പല സംസ്ഥാനങ്ങളിലും ഇന്ന് ഡ്രൈ ഡേ കൂടിയാണ്.

ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഡ്, പുതുച്ചേരി, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇന്ന് സമ്പൂർണ്ണ അവധിയാണ്. ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, അസാം, ത്രിപുര, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ ഉച്ചവരെയാണ് അവധി നൽകിയിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ, പൊതുമേഖലാ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, ഗ്രാമീണ ബാങ്കുകൾ എന്നിവയ്ക്കും ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇ, എൻഎസ്ഇ എന്നിവയ്ക്കും ഇന്ന് അവധിയാണ്.

Also Read: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി മോദി

shortlink

Related Articles

Post Your Comments

Related Articles


Back to top button