Latest NewsIndiaNews

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും: പ്രധാനമന്ത്രി മോദി

അയോധ്യ:  രാജ്യം കാത്തിരുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കും. പ്രതിഷ്ഠാ ചടങ്ങിനെ ‘ചരിത്ര നിമിഷം’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. രാമക്ഷേത്രം ഇന്ത്യന്‍ പൈതൃകത്തെയും സംസ്‌കാരത്തെയും സമ്പന്നമാക്കുമെന്നും രാജ്യത്തിന്റെ വികസന യാത്രയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Read Also: സംസ്ഥാനത്ത് ഇന്നും സ്വർണവില നിശ്ചലം

നിരവധി നിയമ-രാഷ്ട്രീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടുകള്‍ നീണ്ട ഒരു യാത്രയുടെ സമാപനമാണ് ഇന്ന് നടക്കുന്നത്. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button