ബംഗളൂരു: അയോധ്യ രാമ ക്ഷേത്രത്തിനു മുകളില്‍ പാക് പതാകയുള്ള മോർഫ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കർണാടകയിലെ ഗഡാഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ഗജേന്ദ്രഗഡ് പൊലീസ് പിടികൂടിയത്.
read also: ‘ഹിന്ദി തെരിയാത്, പോടാ’; അയോധ്യ പരാമർശം എടുത്തുയർത്തിയ ബി.ജെ.പിയെ പരിഹസിച്ച് ഉദയനിധി
ചിത്രം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടന പ്രവർത്തകർ നല്‍കിയ പരാതിയിലാണ് നടപടി. ഫേസ് ബുക്കില്‍ കണ്ട ചിത്രം അബദ്ധത്തില്‍ ഷെയർ ചെയ്തതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്.
Post Your Comments