KeralaLatest NewsNews

‘ഭർത്താവിന്റെ ഉപ്പ പീഡിപ്പിക്കാൻ ശ്രമിച്ചതൊക്കെ ഭർത്താവിനറിയാമായിരുന്നു’; തെഹ്ദില ആത്മഹത്യാ കേസിൽ കൂടുതൽ വിവരങ്ങൾ

മലപ്പുറം: നാല് കുട്ടികളുടെ മാതാവായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. മലപ്പുറം പന്തല്ലൂരിലാണ് സംഭവം. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തെഹ്ദില (25)ആണ് മരിച്ചത്. നിസാറിന്‍റെ പിതാവ് തെഹദിലയെ ലൈംഗികമായി പീഡിപ്പിക്കാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ടെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു. ‘കൊടിയ പീഡനമാണ് കുട്ടി അനുഭവിച്ചത്. എന്നും പ്രശ്നമായിരുന്നു. ഭര്‍ത്താവിന്‍റെ പിതാവായിരുന്നു ഏറ്റവും വലിയ പ്രശ്നക്കാര’നെന്ന് തെഹ്ദിലയുടെ ബന്ധു പറയുന്നു.

മരിക്കുന്നതിന്റെ അന്ന് രാത്രി ഏഴു മണി വരെ തെഹ്ദില തന്റെ സഹോദരിയെ വിളിച്ചിരുന്നു. ആ സമയത്ത് യുവതിക്ക് പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതിനു ശേഷം ആ വീട്ടിൽ കൂടുതലായി എന്തോ നടന്നു എന്നാണ് ഇവർ പറയുന്നത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്‍ദിലയുടേയും നിസാറിന്റെയും വിവാഹം. രണ്ടു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ നാലു മക്കളാണ് തഹ്‍ദിലക്കുള്ളത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും അന്വേഷണം നടത്തി വരികയാണെന്നും പാണ്ടിക്കാട് പോലീസ് അറിയിച്ചു.

ഭര്‍തൃപിതാവിന്റെ ഉപദ്രവം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് തെഹ്ദിലയെ ഭര്‍ത്താവിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിസാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം തെഹ്ദിലയുടെ സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍തൃപിതാവായ അബു നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം വിദേശത്തുള്ള ഭര്‍ത്താവ് നിസാറിന് അറിയുമായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഭര്‍തൃപിതാവ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന വിവരം തെഹദില കുടുംബത്തോട് വെളിപ്പെടുത്തിയിരുന്നു. ഗാർഹിക പീഡനത്തെ തുടർന്ന് പലതവണ ഒത്തുതീർപ്പ് നടന്നിട്ടുണ്ട്. നിസാര്‍ വിദേശത്തേക്ക് പോയപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന് ഒരിക്കല്‍ തെഹദില കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞിരുന്നു. വലിയ പ്രശ്നങ്ങൾ നടന്നിട്ടും ഇവർ ഒരിക്കൽ പോലും പോലീസിൽ വിവരം അറിയിച്ചിരുന്നില്ല.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button