ചെന്നൈ: കാളയെ കൊണ്ട് ജീവനുള്ള പൂവൻ കോഴിയെ തീറ്റിച്ച യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. സേലം ചിന്നപ്പട്ടി സ്വദേശിയും യൂട്യൂബറുമായ രഘു, സുഹൃത്തുക്കളായ മറ്റ് 2 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജല്ലിക്കെട്ട് മത്സരത്തിനായി എത്തിച്ച കാളയെ കൊണ്ടാണ് മുവർ സംഘം ചേർന്ന് ജീവനുള്ള കോഴിയെ തീറ്റിച്ചത്. 2023 ഡിസംബർ 22-നാണ് കോഴിയെ തീറ്റിക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്തത്. പിന്നീട് ഇവ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം വൈറലാവുകയായിരുന്നു. ഇതിനെ തുടർന്ന് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾ ഫോർ ക്യാറ്റിൽ ഇന്ത്യയുടെ പ്രവർത്തകർ അരുൺ പ്രസന്ന കേസ് നൽകുകയായിരുന്നു.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രഘുവിനും സംഘത്തിനും എതിരെ താരമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് പേർ ചേർന്ന് കാളയുടെ കൊമ്പ് ബലമായി പിടിച്ചുവെച്ച ശേഷം ജീവനുള്ള കോഴിയെ തീറ്റിക്കുകയായിരുന്നു. മൂന്നാമത്തെ ആളാണ് വീഡിയോ പകർത്തിയത്. ഇതാദ്യമായാണ് ഒരു സസ്യഭുക്കിന് ജീവനുള്ള കോഴിയെ ഭക്ഷണമായി നൽകുന്ന സംഭവം കാണുന്നതെന്ന് പോലീസ് വ്യക്തമാക്കി.
Also Read: മഞ്ഞുകാലത്ത് വെള്ളം കുടി കുറഞ്ഞാല്‍ ശരീരത്തെ കാത്തിരിക്കുന്നത് ഈ അപകടം
Post Your Comments