Latest NewsNewsIndia

വഡോദരയിലെ ബോട്ടപകടം: മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും

ന്യൂഡൽഹി: വഡോദരയിലെ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രവും ഗുജറാത്ത് സർക്കാരും. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തിലെ വഡോദരയിലെ ഹാർനി തടാകത്തിൽ ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. പതിനാറ് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. വിനോദയാത്രക്കെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 14 പേർ കുട്ടികളും രണ്ട് പേർ അധ്യാപകരുമാണ്. ഒരു സ്വകാര്യ സ്‌കൂളിലെ 27 വിദ്യാർത്ഥികളായിരുന്നു അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. 14 പേർക്ക് പരമാവധി യാത്ര ചെയ്യാവുന്ന ബോട്ടിൽ 27 പേരെയും കുത്തിനിറക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

ബോട്ട് കരാറുകാരന്റെ പിഴവാണ് ബോട്ടിൽ ശേഷിയേക്കാൾ കൂടുതൽ ആളുകളുണ്ടായിരുന്നതെന്നും കരാറുകാരനെതിരെ കർശന നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും വഡോദര എംഎൽഎ ശൈലേഷ് മേത്ത പറഞ്ഞു. ഇതിന് പിന്നാലെ, അപകടത്തിൽ അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു. ബോട്ട് ഉടമ പരേഷ് ഷാ, ഡ്രൈവർ നിലേഷ് ജെയിൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button