തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ കാലില്‍ ബസ് കയറിയിറങ്ങി ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. കുന്നംകുളം ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപം വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് വയോധികയുടെ കാലിനു മുകളില്‍ കയറിയിറങ്ങിയത്.
കുന്നംകുളത്തേക്ക് പോകാന്‍ ഇറങ്ങിയതായിരുന്നു യാത്രക്കാരി.
ബസ് മാറി കറവത്തൂര്‍ പോകുന്ന ബസിലേക്ക് കയറുകയും കുന്നംകുളത്തേക്ക് അല്ല കറവത്തൂര്‍ക്കാണ് പോകുന്നതെന്ന് അറിഞ്ഞ ഉടനെ ബസില്‍ നിന്നിറങ്ങിയ വയോധിക വീഴുകയുമായിരുന്നു.
വീണ വയോധികയുടെ കാലിനു മുകളിലൂടെ ബസിന്റെ പുറകുവശത്തെ ചക്രം കയറിയിറങ്ങി. പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Post Your Comments