വൈത്തിരി : വയനാട് ചുരത്തില്‍ ജീപ്പ് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ ഒമ്പതരയ്ക്ക് താമരശ്ശേരി -വയനാട് ചുരത്തിലാണ് അപകടമുണ്ടായത്.
ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയില്‍ സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരത്തിലെ രണ്ടാം വളവില്‍ നിന്ന് നിയന്ത്രണംവിട്ട ജീപ്പ് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ജീപ്പിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Post Your Comments