Latest NewsNewsIndia

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ, പഴുതടച്ച സുരക്ഷയൊരുക്കി യുപി സര്‍ക്കാര്‍

നിരീക്ഷണത്തിന് 10000 ക്യാമറകളും ഡ്രോണുകളും നിര്‍മ്മിതബുദ്ധി സാങ്കേതിക വിദ്യയും

ലക്‌നൗ: ജനുവരി 22ന് രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുമ്പോള്‍ അയോധ്യ കനത്ത സുരക്ഷാവലയത്തിലാകും. മനുഷ്യശേഷിയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പഴുതടച്ച സുരക്ഷാ സംവിധാനമാണ് ഒരുക്കുന്നത്. ഇതിനൊപ്പം ചടങ്ങിന്റെ വിജയത്തിനായി ഉത്തര്‍ പ്രദേശ് പൊലീസ് എല്ലാ മത സംഘടനകളുടെയും പിന്തുണ തേടിയതായും റിപ്പോര്‍ട്ടുണ്ട്.

നിര്‍മ്മിതബുദ്ധിയില്‍ (എഐ) പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍, ഡ്രോണുകള്‍ തുടങ്ങിയവ വിന്യസിച്ചാണു സുരക്ഷയൊരുക്കുക. ‘പ്രാണപ്രതിഷ്ഠാ ചടങ്ങ് വിജയിപ്പിക്കണം. സംസ്ഥാനത്തെയോ കേന്ദ്രത്തിലെയോ സുരക്ഷാ ഏജന്‍സികള്‍ക്കു പ്രശ്‌നമാകുന്ന സംഭവങ്ങളൊന്നും ഇപ്പോഴില്ല, രാജ്യാന്തര ഭീഷണികളുമില്ല. അയോധ്യ ഭരണകൂടം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി,’- മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.

Read Also: സംസ്ഥാനത്ത് സ്വർണവില കുറയുന്നു, അറിയാം ഇന്നത്തെ വില നിലവാരം

പ്രതിഷ്ഠാചടങ്ങിനിടെ ക്ഷേത്രവും പരിസരവും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലാകും. ഇതിനായി ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് ഉത്തര്‍പ്രദേശ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിലെ മുഴുവന്‍ നീക്കങ്ങളും എഐ ക്യാമറ ഒപ്പിയെടുക്കും. ആളുകളുടെ മുഖം വ്യക്തമാകുന്നതും ഡേറ്റാബേസില്‍ സൂക്ഷിക്കാനും ആവശ്യം വന്നാല്‍ വീണ്ടെടുക്കാനും സാധിക്കുന്നതുമായ ക്യാമറകളാണിത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിക്കും. കുഴിബോംബും മറ്റും കണ്ടെത്താവുന്നതും എഐ ഡേറ്റയില്‍ പ്രവര്‍ത്തിക്കുന്നതുമായ ആന്റി-മൈന്‍ ഡ്രോണുകളും ഇക്കൂട്ടത്തില

shortlink

Related Articles

Post Your Comments

Related Articles


Back to top button