AlappuzhaNattuvarthaLatest NewsKeralaNews

വീട് മിനിബാറാക്കി മദ്യക്കച്ചവടം : യുവാവ് എക്സൈസ് പിടിയിൽ

കണ്ടല്ലൂർ തെക്ക് ശ്രീനിലയം വീട്ടിൽ ശ്രീജിത്താണ് ( 40) അറസ്റ്റിലായത്

കായംകുളം: ആൾപാർപ്പില്ലാത്ത വീട് മിനിബാറാക്കി മദ്യക്കച്ചവടം നടത്തി യുവാവ് എക്സൈസ് പിടിയിൽ. കണ്ടല്ലൂർ തെക്ക് ശ്രീനിലയം വീട്ടിൽ ശ്രീജിത്താണ് ( 40) അറസ്റ്റിലായത്.

കളരിക്കൽ ജങ്ഷനു സമീപം കൊല്ലശ്ശേരിൽ ക്ഷേത്രത്തിന് തെക്കുവശത്തെ വീടാണ് വിൽപന കേന്ദ്രമാക്കിയത്. കുപ്പികളിൽ സൂക്ഷിച്ച 6.700 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും കണ്ടെടുത്തു.

Read Also : അനധികൃത ബാനറുകളും കൊടികളും വയ്ക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം: ഹൈക്കോടതി ഉത്തരവ്

ബാറിലെപ്പോലെ എല്ലാ സൗകര്യവും ഇവിടെ ഉണ്ടായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ കൂട്ടമായാണ് ഇവിടേക്ക് വന്നിരുന്നത്. കാവലിനും നിരീക്ഷണത്തിനുമായി സംഘങ്ങളും ഉണ്ടായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമായിരുന്നു റെയ്ഡ്.

പ്രിവന്റിവ് ഓഫീസർ വി. രമേശൻ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റിവ് ഓഫീസർ എം. അബ്ദുൽ ഷുക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button