Latest NewsKeralaNews

അംബികയും കുഞ്ഞുങ്ങളും കഴിയുന്നത് വെള്ളം കയറുന്ന വീട്ടിൽ : സഹായവുമായി സുരേഷ് ഗോപി

പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് വീടുവച്ചായിരുന്നു അംബിക താമസിച്ചിരുന്നത്.

വെണ്ണിക്കുളം സ്വദേശിനി അംബികയുടെ ദുരിത ജീവിതമറിഞ്ഞതിന് പിന്നാലെ സഹായവുമായി നടൻ സുരേഷ് ഗോപി. പതിവായി വെള്ളം കയറുന്ന വീട്ടിലായിരുന്നു ഇത്രയും നാള്‍ അംബികയും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. ഇപ്പോഴിതാ വെള്ളം കയറാത്ത സ്ഥലം വാങ്ങിക്കൊടുക്കുകയും .ഇവിടെ വീടുവയ്ക്കാനുള്ള സഹായവും കുടുംബത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

read also: തനിക്ക് മലയാളം അറിയില്ല, ഭാഷയില്‍ അതിന്റെ പരിമിതി ഉണ്ട്: നടി ലെന

പന്ത്രണ്ട് വര്‍ഷം മുമ്പ് പഞ്ചായത്ത് നല്‍കിയ സ്ഥലത്ത് വീടുവച്ചായിരുന്നു അംബിക താമസിച്ചിരുന്നത്. ഈ വീട്ടില്‍ സ്ഥിരമായി വെള്ളം കയറും. വിവരമറിഞ്ഞ സുരേഷ് ഗോപി മറ്റൊരു സ്ഥലം വാങ്ങി നല്‍കുകയായിരുന്നു.

‘ആ പെരയ്ക്കകത്ത് കിടക്കുമ്പോള്‍ എന്റെ കുഞ്ഞുങ്ങള്‍ എപ്പോഴും ചോദിക്കും, എന്നാ അമ്മേ ഇതൊന്ന് മാറുകയെന്ന് ചോദിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണിത്. സുരേഷ് ഗോപി സാറിനോട് നന്ദി പറഞ്ഞാല്‍ തീരത്തില്ല.’- അംബിക പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button