ശബരിമല : ശബരിമലയിൽ ആചാരങ്ങള്‍ക്കൊന്നും ഒരു പ്രാധാന്യവുമില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ഏത് വസ്ത്രം ധരിച്ചും മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താം എന്ന രീതിയിൽ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തിൽ. ഹരിവരാസന പുരസ്‌കാരം ഗായകന്‍ പി.കെ. വീരമണിദാസന് സമ്മാനിക്കവേയായിരുന്നു ശബരിമലയിലെ ആചാരങ്ങളെ അവഹേളിക്കും വിധത്തിലുള്ള മന്ത്രിയുടെ പ്രസംഗം.
read also: കുഴിനഖം കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? കട്ടൻ ചായ ഉപയോഗിച്ച് നോക്കൂ
ശബരിമലയില്‍ കയറാൻ കറുപ്പ് വസ്ത്രം ഉടുക്കേണ്ട ആവശ്യമില്ല. ഏത് വസ്ത്രം ധരിച്ചും എത്താം. മാലയിടാതെയും വ്രതമെടുക്കാതെയും ശബരിമല ദര്‍ശനത്തിന് എത്താമെന്നും മന്ത്രി പറഞ്ഞു.
ശബരിമലക്കും അയ്യപ്പ ക്ഷേത്രത്തിനും ഹൈന്ദവ വിശ്വാസികള്‍ ഇന്നേവരെ അര്‍പ്പിച്ചു വരുന്ന വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്ന തരത്തിലുള്ളതാണ് മന്ത്രിയുടെ വാക്കുകള്‍ എന്ന് വിശ്വാസികൾ പറയുന്നു.
Post Your Comments