അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. വാരാണസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് പ്രതിഷ്ഠാ ചടങ്ങിനു നേതൃത്വം നല്‍കും. പ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശ്രീകോവിലിലുണ്ടാകും. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുഖ്യപുരോഹിതന്‍ മഹന്ത് നൃത്യഗോപാല്‍ദാസ്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും ഉണ്ടാകും.
Read Also: പാകിസ്ഥാനിലെ ജനങ്ങള്‍ തീരാദുരിതത്തില്‍, 12മുട്ടയ്ക്ക് 400 രൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 615 രൂപയും
ജനുവരി 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങ് രണ്ടുമണിക്കൂര്‍ നീണ്ടു നില്‍ക്കും. രണ്ടുമണിയോടെ പ്രതിഷ്ഠാചടങ്ങുകള്‍ സമാപിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. ‘ജനുവരി 16 മുതല്‍ 21 വരെ മതപരമായ ചടങ്ങുകള്‍ നടക്കും. 200 കിലോഗ്രാമോളം തൂക്കമുള്ളതാണ് പ്രാണപ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം. ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തില്‍ ജനുവരി 18ന് വിഗ്രഹം എത്തിക്കും. ജനുവരി 23 മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കും.
Post Your Comments