ന്യൂഡല്‍ഹി: രാജ്യത്ത് ശ്രീരാമന്റെ പേരുമായി ബന്ധപ്പെട്ട 343 സ്റ്റേഷനുകള്‍ അലങ്കരിക്കാന്‍ നടപടി ആരംഭിച്ച് ഇന്ത്യന്‍ റെയില്‍വേ. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായാണ് നീക്കം. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമാണ് ശ്രീരാമന്റെ പേരിലുള്ള ഏറ്റവും കൂടുതല്‍ സ്റ്റേഷനുകള്‍ ഉള്ളത്. ആന്ധ്രയില്‍ 55 സ്റ്റേഷനുകളും തമിഴ്നാട്ടില്‍ 54 സ്റ്റേഷനുകളുമുണ്ട്. പട്ടികയില്‍ ബിഹാര്‍ മൂന്നാം സ്ഥാനത്താണ്.
Read Also: അയോധ്യയിൽ കനത്ത പരിശോധനയുമായി തീവ്രവാദ വിരുദ്ധ സ്ക്വാഡ്, 3 പേർ കസ്റ്റഡിയിൽ
വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുകയാണ് ഈ 343 സ്റ്റേഷനുകള്‍. ആന്ധ്രാപ്രദേശിലെ രാമചന്ദ്രപുരം, കര്‍ണാടകയിലെ രാമഗിരി, തെലങ്കാനയിലെ രാമഗുണ്ടം, രാമകിസ്തപുരം, കര്‍ണാടകയിലെ രാമനഗരം, തെലങ്കാനയിലെ രാമണ്ണപേട്ട്,ആന്ധ്രാപ്രദേശിലെ രാമപുരം എന്നിങ്ങനെ പേരുകളുള്ള സ്റ്റേഷനുകള്‍ റെയില്‍വേയുടെ പുതിയ സംരംഭത്തിലൂടെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. രാമചന്ദ്രപൂര്‍, രാംഗഞ്ച്, രാംചൗര റോഡ് എന്നിങ്ങനെ രാമന്റെ പേരിലുള്ള വിവിധ സ്റ്റേഷനുകളുള്ള ഉത്തര്‍പ്രദേശും അലങ്കരിക്കാനും ദീപാലങ്കാരങ്ങളൊരുക്കാനും മുന്നിലുണ്ടാകും.
അയോധ്യയിലേക്ക് രാമക്ഷേത്ര ദര്‍ശനം നടത്താനും സ്വദേശങ്ങളിലേക്ക് മടങ്ങാനും ആഗ്രഹിക്കുന്ന ഭക്തര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ നിന്ന് ‘ ആസ്താ സ്പെഷ്യല്‍’ ട്രെയിനുകള്‍ ഓടിക്കാനും റെയില്‍വേ ഒരുങ്ങുന്നുണ്ട്.
Post Your Comments