Latest NewsNewsInternational

പാകിസ്ഥാനിലെ ജനങ്ങള്‍ തീരാദുരിതത്തില്‍, 12മുട്ടയ്ക്ക് 400 രൂപയും ഒരു കിലോ കോഴിയിറച്ചിക്ക് 615 രൂപയും

ലാഹോര്‍: പാകിസ്ഥാനില്‍ അവശ്യവസ്തുക്കള്‍ക്ക് വില കുതിച്ചുയര്‍ന്നതോടെ ജനങ്ങള്‍ തീരാദുരിതത്തിലായി. ഒരു ഡസന്‍ മുട്ടയ്ക്ക് ജനങ്ങള്‍ നല്‍കേണ്ടത് 400 പാക് രൂപയാണ്. പാക് മാദ്ധ്യമാണ് വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനതയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

Read Also: മറ്റ് രാജ്യങ്ങൾ ഇന്ത്യയെ എല്ലായിപ്പോഴും പിന്തുണയ്ക്കണമെന്ന് ഉറപ്പില്ല: ഇന്ത്യ–മാലിദ്വീപ് വിഷയത്തിൽ എസ് ജയശങ്കർ

ഒരു കിലോ കോഴിയിറച്ചി 615 രൂപ നിരക്കിലാണ് വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കിലോയ്ക്ക് 175 രൂപയായിരുന്ന സവാളയുടെ വില പൊതുവിപണിയില്‍ 230 മുതല്‍ 250 രൂപ വരെയായി

വില നിയന്ത്രിക്കാന്‍ ഭരണകൂടം പരാജയപ്പെട്ടതിനാല്‍ മിക്ക സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ഭയാനകമായ കടഭാരവും കൊണ്ട് പാകിസ്ഥാന്‍ നട്ടം തിരിയുന്ന സമയത്താണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കി കൊണ്ട് സാധനങ്ങളുടെ വില ഉയര്‍ന്നത്.

2023 നവംബര്‍ അവസാനത്തോടെ പാകിസ്ഥാന്റെ മൊത്തം കടബാധ്യത 63,399 ട്രില്യണ്‍ പാക് രൂപയായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button