തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വന്‍ ചര്‍ച്ചാവിഷയമായ എം.ടിയുടെ പ്രസ്താവന സംബന്ധിച്ച് വിലയിരുത്തലുമായി സിപിഎം. എം.ടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ പുതുമയില്ലെന്ന് സിപിഎം. ഇതേ കാര്യം മുന്‍പും എം.ടി എഴുതിയിട്ടുണ്ട്. ഇഎംഎസിനെ അനുസ്മരിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ലേഖനം മാത്രമാണിതെന്നും രണ്ട് പുസ്തകങ്ങളുടെ ഭാഗമാണ് ലേഖനമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
Read Also: അടൽ സേതു പാലം പ്രവർത്തനസജ്ജം: പ്രവേശനാനുമതി ഉള്ളത് ഈ വാഹനങ്ങൾക്ക് മാത്രം
എംടിയുടെ പ്രസംഗത്തിലെ പരാമര്‍ശവും ലേഖനവും തമ്മില്‍ ഉള്ളടക്കത്തില്‍ ചെറിയ വ്യത്യാസം മാത്രമാണുളളത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തില്‍ കക്ഷിചേരേണ്ട കാര്യമേയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്‌സ് സംഘടിപ്പിച്ച ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എം.ടി വാസുദേവന്‍ നായര്‍ രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെക്കുറിച്ച് പതിവില്ലാത്ത വിധം തുറന്നടിച്ചത്. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ ഇരിക്കെ അധികാരത്തെയും അധികാരികള്‍ സൃഷ്ടിക്കുന്ന ആള്‍ക്കൂട്ടത്തെയും അതുവഴി രൂപപ്പെടുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷമായ വിമര്‍ശനമാണ് തൊടുത്തുവിട്ടത്.
Post Your Comments