KeralaLatest NewsIndia

‘ഉന്മൂലനം തുടങ്ങുമ്പോൾ സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം കൂടി ഉന്മൂലനം ചെയ്യുമോ ഉദയനിധി സ്റ്റാലിൻ??’ -അഞ്ജു പാർവതി പ്രഭീഷ്

നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടതെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.

ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയായ ഇൻഡിയ സഖ്യത്തിലും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. സർക്കാരിന്റെ ചിഹ്നത്തിലുള്ള ക്ഷേത്രത്തിന്റെ രൂപം കൂടി മാറ്റണമെന്നാണ് അഞ്ജുവിന്റെ പരിഹാസം.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഉന്മൂലനം അഥവാ തുടച്ചു നീക്കം തുടങ്ങുമ്പോൾ ഔദ്യോഗിക ചിഹ്നം കൂടി ഉന്മൂലനം ചെയ്യുമോ ഉദയനിധി സ്റ്റാലിൻ??
ശ്രീവില്ലിപുത്തൂർ കോവിലിനെയും പെരുമാളിനെയും ആണ്ടാളിനെയും ഒക്കെ തമിഴ് മണ്ണിൽ നിന്നും തുടച്ചു മാറ്റുവാൻ തക്ക ധൈര്യമുണ്ടോ ഉദയനിധിക്ക്?? ദക്ഷിണേന്ത്യയിൽ പെരുമാൾ കുടിക്കൊള്ളുന്ന 108 ദിവ്യദേശങ്ങളിൽ 88 എണ്ണവും തമിഴ്നാട്ടിലാണ്. ഇതിനെയൊക്കെ തുടച്ചുനീക്കാൻ നട്ടെല്ലിന് ഉറപ്പ് ഉണ്ടോ സ്റ്റാലിൻ ഭരണകൂടത്തിന്???

shortlink

Related Articles

Post Your Comments

Related Articles


Back to top button